രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി നീട്ടി

സിആര്‍ രവിചന്ദ്രന്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (20:26 IST)
രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി നീട്ടി റിസര്‍വ് ബാങ്ക്. ഒക്റ്റോബര്‍ 7 വരെയാണ് നീട്ടിയത്. പ്രവാസികളായ ഇന്ത്യക്കാരെയും, വിദേശത്തുള്ള മറ്റുള്ളവരെയും കണക്കിലെടുത്താണ് തീയതി നീട്ടുന്നതെന്നാണ് ആര്‍ബിഐ വിശദീകരണം. റിസര്‍വ് ബാങ്ക് ഓഫിസുകള്‍ വഴി മാത്രമേ നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റു ബാങ്കുകള്‍ വഴി നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
 
കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 2018-19 കാലഘട്ടത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍