തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 25 നവം‌ബര്‍ 2024 (19:46 IST)
തയ്യല്‍ കടക്കാരന് കറണ്ട് ബില്ല് വന്നത് 86 ലക്ഷം രൂപ . ഗുജറാത്തിലെ  വത്സദ് ജില്ലയിലെ തയ്യല്‍ക്കട ഉടമയായ അന്‍സാരിക്കാണ് ഇത്രയും ഭീമമായ തുക കറണ്ട് ബില്‍ വന്നത്. അയാളുടെ കടയുടെ മൊത്തം വിലയെടുത്താല്‍ പോലും ഈ കറണ്ട് ബില്ല് അടയ്ക്കാന്‍ ആവില്ല എന്നാണ് അന്‍സാരി പറഞ്ഞത്. യുപിഐ ഉപയോഗിച്ചാണ് അന്‍സാരി കറണ്ട് ബില്ല് അടച്ചു കൊണ്ടിരുന്നത്. പുതിയ ബില്ലിന്റെ ഇത്രയും വലിയ തുക കണ്ട് അന്‍സാരി ഉടന്‍തന്നെ ഇലക്ട്രിസിറ്റി ഓഫീസില്‍ എത്തുകയും വിവരമറിയിക്കുകയും ചെയ്തു. വിവരമറിയിച്ച ഉടനെ തന്നെ ഇലക്ട്രിസിറ്റി ഓഫീസിലെ ഉദ്യോഗസ്ഥര്‍ കടയിലെത്തുകയും മീറ്റര്‍ പരിശോധിക്കുകയും ചെയ്തു. 
 
മീറ്റര്‍ പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്. മീറ്റര്‍ റീഡിങ് രണ്ട് അക്കങ്ങള്‍ കൂടുതലായി രേഖപ്പെടുത്തിയത് കൊണ്ടാണ് ഭീമമായ തുക ബില്ലായി വന്നത്. ശേഷം ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് ബില്ല് പുതുക്കി നല്‍കി. 1540 രൂപയാണ് യഥാര്‍ത്ഥത്തില്‍ ഇയാള്‍ക്ക് ബില്ല് അടക്കേണ്ടിവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍