സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു: പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഫെബ്രുവരി 2025 (18:33 IST)
സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങിയവ ചോദ്യം ചെയ്താണ് ഹര്‍ജി. നിയമങ്ങള്‍ യുക്തി രഹിതവും ദുരുദ്ദേശപരവുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
 
നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീകള്‍ പുരുഷന്മാരെ ദ്രോഹിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്ന് പുരുഷന്മാര്‍ക്ക് സംരക്ഷണം വേണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍