ഹേമകമ്മിറ്റി: പരാതി ഇല്ലാത്തവരുടെ മൊഴികളിൽ കേസെടുത്തതെന്തിന്, വിചിത്രമായ ഉത്തരവ്, ഹൈക്കോടതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി, ഉത്തരവ് 27ന്
ലൈംഗിക പീഡനം സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ എന്നതില്‍ സുപ്രീം കോടതി വിധി ജനുവരി 27ന്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നാംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. പരാതി ഇല്ലാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എടുക്കാമോ എന്നതില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍, മാലാ പാര്‍വതി, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജികളിലാണ് തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവ് ഇറക്കുന്നത്.