മരിച്ച ആളിന്റെ കുടുംബാംഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം മനപൂര്‍വ്വം ആത്മഹത്യപ്രേരണ കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (13:04 IST)
മരിച്ച ആളിന്റെ കുടുംബാംഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം മനപൂര്‍വ്വം ആത്മഹത്യപ്രേരണ കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി. തെറ്റു ചെയ്യാത്തവര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവല്‍ക്കരിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് മാരായ എഎസ് ഓക, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ബാങ്കില്‍ നിന്നുള്ള ലോണ്‍ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു.  ഈ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചേര്‍ത്ത് പോലീസ് കേസെടുത്തു. 
 
ആത്മഹത്യാ പ്രേരണ കുറ്റം ഒഴിവാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം വളരെ സാധാരണമായി പോലീസ് ഉപയോഗിച്ചുവരുന്നതായാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി. മരണപ്പെട്ടയാളിന്റെ കുടുംബങ്ങളെ തൃപ്തിപ്പെടുത്താന്‍ എടുക്കുന്ന ഇത്തരം കേസുകള്‍ പതിവാക്കരുതെന്ന് അന്വേഷണം ഏജന്‍സികളെ താക്കീതും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍