ആകാശം വീഴുമെന്ന് ആശങ്കപ്പെടുന്ന കാർട്ടൂൺ പോലെ, മുല്ലപ്പെരിയാർ സുരക്ഷാവിഷയത്തിൽ സുപ്രീം കോടതി

അഭിറാം മനോഹർ

ചൊവ്വ, 28 ജനുവരി 2025 (15:55 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ആസ്ട്രിക്‌സ് ആന്‍ഡ് ഒബ്ലിക്‌സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണില്‍ ആകാശം ഇടിഞ്ഞ് വീഴുമെന്ന് ഒരു കഥാപാത്രം ആശങ്കപ്പെടുന്ന പോലെയാണ് മുല്ലപ്പെരിയാര്‍ സുരക്ഷാ ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
 
അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഡോ ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അണക്കെട്ട് സുരക്ഷാഭീഷണി നേരിടുന്നുവെന്ന വാദം വെറും ആശങ്ക മാത്രമാണെന്നും ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെപറ്റിയുള്ള ആശങ്കയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍