എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തിയതിക്ക് മുന്‍പ് നല്‍കും; റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ജനുവരി 2025 (18:02 IST)
റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കുമെന്നും ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. 
 
കൂടാതെ വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. പിന്നാലെയാണ് സമരം റേഷന്‍ വ്യാപാരികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അടിസ്ഥാന ശമ്പളം മുപ്പതിനായിരം രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിരുന്നു. 
 
നേരത്തെ രണ്ടു തവണ മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് പോയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍