ഇന്ത്യാ ഗവണ്‍മെന്റ് നടത്തുന്ന നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികളിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. അത്തരത്തിലാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കുറഞ്ഞ വിലയ്ക്ക് ആളുകള്‍ക്ക് റേഷന്‍ നല്‍കുന്നത്. ഈ പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഈ നിയമത്തിന് കീഴില്‍ അര്‍ഹരായ ആളുകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സൗജന്യ റേഷന്‍ സൗകര്യത്തിന്റെ പ്രയോജനം ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആളുകള്‍ക്ക് മാത്രമേ ഈ സ്‌കീമിന് കീഴില്‍ ആനുകൂല്യം ലഭിക്കൂ. ഇപ്പോഴിതാ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കായി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഈ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകളില്‍ ചിലര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഇത് പ്രകാരം ഫെബ്രുവരി 15ന് ശേഷം ഇവര്‍ക്ക് റേഷന്‍ ലഭിക്കില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ കൊണ്ടുവന്നു.