കൺസെഷൻ നിരക്ക് 5 രൂപയാക്കണം, നിലപാടിലുറച്ച് ബസുടമകൾ

അഭിറാം മനോഹർ

ചൊവ്വ, 29 ജൂലൈ 2025 (15:40 IST)
വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് ബസുടമകള്‍. കണ്‍സെഷന്‍ നിരക്കുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ഥി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. തുടര്‍ന്ന് സ്വകാര്യ ബസുടമകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്മാറിയത്.
 
 കഴിഞ്ഞ 13 വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് ഒരു രൂപയെന്ന കണ്‍സെഷന്‍ നിരക്ക് തുടരുകയാണ്. മിനിമം നിരക്ക് 6 രൂപയായിരുന്ന സമയത്തെ കണ്‍സെഷന്‍ ചാര്‍ജാണിത്. മിനിമം നിരക്ക് 10 രൂപയായിട്ടും കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വന്നിട്ടില്ല. കണ്‍സെഷന്‍ നിരക്ക് മിനിമം 5 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ഈ നിരക്ക് വര്‍ധനെ വിദ്യാര്‍ഥി സംഘടനകളും എതിര്‍ക്കുന്നു. ബസ് നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ പരമാവധി 5 കിലോമീറ്റര്‍ വരെ 2 രൂപയും അല്ലെങ്കില്‍ 10 കിലോമീറ്റര്‍ വരെ 3 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍