പി എസ് സി നാളെ (ജൂലായ് 23) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കാനിരുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പി എസ് സി അറിയിച്ചു.
മാറ്റിവെച്ച പരീക്ഷകള്‍
പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്(സിവില്‍,നേരിട്ടുള്ള നിയമനം- കാറ്റഗറി നമ്പര്‍8/2024)
ജലസേചനവകുപ്പിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്മാന്(സിവില്‍, പട്ടികജാതിക്കാര്‍ക്ക് മാത്രം- കാറ്റഗറി നമ്പര്‍ 293/2024)
കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍(നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍- 736/2024)