വി എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു, അധ്യാപകൻ അറസ്റ്റിൽ

അഭിറാം മനോഹർ

ചൊവ്വ, 22 ജൂലൈ 2025 (14:29 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ നെടുംപറമ്പ് സ്വദേശി അനൂപ് വിയെയാണ് നഗരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
 
ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് അനൂപ്. വി എസിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചുകൊണ്ടുള്ള സ്റ്റാറ്റസാണ് അനൂപ് വാട്‌സാപ്പില്‍ ഇട്ടത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നടപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍