ബിജെപിക്കും തെരെഞ്ഞെടുപ്പ് കമ്മീഷനുമതിരെ വോട്ട് മോഷണം പരാമര്‍ശിച്ച് സ്വാതന്ത്ര്യദിനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പോസ്റ്റ്. ജനാധിപത്യം മോഷ്ടിക്കാത്ത എല്ലാ വോട്ടിനും വിലയുള്ള വൈവിധ്യത്തെ ആഘോഷിക്കുന്ന രാഷ്ട്രം നിര്‍മിക്കാനുള്ള പ്രതിബദ്ധത വര്‍ധിപ്പിക്കാമെന്നാണ് തമിഴ് നാട് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചത്. എല്ലാ പൗരന്മാരും അന്തസ്സോടെയും തുല്യസമത്വത്തോടെയും ജീവിക്കുന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം രാജ്യമാകെ വിപുലമായ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. എന്നാല്‍ വൈകീട്ട് ഗവര്‍ണറുടെ വീട്ടില്‍ വെച്ച് നടക്കുന്ന സ്വാതന്ത്ര്യദിന വിരുന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെ സഖ്യ നേതാക്കളും ടിവികെ അധ്യക്ഷന്‍ വിജയും ബഹിഷ്‌കരിക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്.