Union Budget 2025: കേരളത്തിന് പുല്ലുവില, വയനാടിന് പോലും സഹായമില്ല, ആകെ ലഭിച്ചത് പാലക്കാട് ഐഐടിക്ക് പുതിയ പാക്കേജ് മാത്രം
കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച് മൂന്നാം മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. കേരളം ഉറ്റുനോക്കിയിരുന്ന 24,000 കോടിയുടെ സാമ്പത്തിക പാക്കേജടക്കം ഒരു പദ്ധതിയും ഇത്തവണ സംസ്ഥാനത്തിന് ലഭിച്ചില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1000 കോടിയുടെ പാക്കേജും വിഴിഞ്ഞത്തിനായി 5000 കോടിയുടെ പദ്ധതിയും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങളൊന്നും തന്നെ കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ല.