Union Budget 2025 Live Updates: ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ, ഫുഡ് ഹബ്ബാക്കും, ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങൾ, ടൂറിസം രംഗത്ത് കൂടുതൽ ഫണ്ട്

അഭിറാം മനോഹർ

ശനി, 1 ഫെബ്രുവരി 2025 (11:47 IST)
Budget 25
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണത്തില്‍ പ്രതീക്ഷിച്ചത് പോലെ ബിഹാറിന് വാരിക്കോരി നല്‍കി കേന്ദ്രം. മധ്യവര്‍ഗത്തിന്റെ ശക്തിക്കൂട്ടുന്ന വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്നും സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജനമായിരിക്കും ലക്ഷ്യമെന്നും പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമായത്.
 
ബജറ്റ് അവതരണം തുടങ്ങി ആദ്യമണിക്കൂറിനുള്ളില്‍ തന്നെ നിരവധി പദ്ധതികളാണ് ബിഹാറിന് ലഭിച്ചിരിക്കുന്നത്.  മഖാന കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി ബിഹാറില്‍ മഖാന ബോര്‍ഡ് രൂപീകരിക്കും.  പാറ്റ്ന ഐഐടി വികസിപ്പിക്കും. ബിഹാറിനെ ഫുഡ് ഹബ്ബാക്കി മാറ്റും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും.ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവാളങ്ങള്‍, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍