Union Budget 2025: മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു, വില കുറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ഫെബ്രുവരി 2025 (13:08 IST)
മൊബൈല്‍ ഫോണ്‍ ബാറ്ററികളുടെ വിലകുറച്ചു. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ 36 ജീവന്‍ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ആറു മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. കൂടാതെ ആദായ നികുതിയില്‍ വന്‍ ഇളവാണ് ഉണ്ടായിരിക്കുന്നത്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. 
 
അതേസമയം സാധാരണക്കാരെ സംബന്ധിച്ച വലിയ വിഷയം ചെലവ് കൂടിയതും കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെ കാര്യമാണ്. സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ പ്രഖ്യാപിച്ചു. ഇത് 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൂടാതെ ഹോംസ്റ്റേക്ക് ആയി മുദ്ര ലോണുകള്‍ നല്‍കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലെ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍