ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു
25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പ്രിന്റ് ചെയ്തത്. അതില്‍ 75 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.
ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം. നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപ വീതം 10 പേര്‍ക്ക് ലഭിക്കും.
നറുക്കെടുപ്പ് ഫലം എങ്ങനെ പരിശോധിക്കാം: www.keralalotteries.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
വിജയികള്‍ ടിക്കറ്റുമായി 30 ദിവസത്തിനകം ഹാജരാകണം. ഏജന്റ് കമ്മീഷന്‍ ഏഴ് ശതമാനം, നികുതി 30 ശതമാനം എന്നിവ കുറച്ചുള്ള തുകയായിരിക്കും വിജയികള്‍ക്കു ലഭിക്കുക.