കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി. മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. മന്ത്രി വി എന്‍ വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്.