സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ പ്രഖ്യാപിച്ചു. ഇത് 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൂടാതെ ഹോംസ്റ്റേക്ക് ആയി മുദ്ര ലോണുകള്‍ നല്‍കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലെ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.