ഡല്‍ഹി നിയമസഭാ തിരെഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ എഎപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന.7 എഎപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. തെരെഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. നരേഷ് കുമാര്‍, രോഹിത് കുമാര്‍, രാജേഷ് ഋഷി, മദന്‍ ലാല്‍,പവന്‍ ശര്‍മ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദര്‍ സിങ് ജൂണ്‍ എന്നീ എംഎല്‍എമാരാണ് രാജിവെച്ചത്.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് എംഎല്‍എമാരുടെ രാജി. ഭൂപീന്ദര്‍ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ആറ് പേരും പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തിരെഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കൂട്ടരാജി