തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 44 വയസ്സായിരുന്നു. ഗോവയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് കരുതുന്നത്. ചൗധരി കടുത്ത സാമ്പത്തിക പ്രശ്‌നത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2023ല്‍ സെക്കന്തരാബാദ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ചൗധരിയെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. രജനീകാന്തിന്റെ കബാലി ചിത്രത്തിന്റെ തെലുങ്ക് വിതരണാവകാശം ചൗധരിയാണ് നേടിയിരുന്നത്.