ഗൂഗിള്‍ പേയില്‍ തെറ്റായ വ്യക്തിക്ക് പണം അയച്ചോ? എങ്ങനെ തിരികെ നേടാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ഫെബ്രുവരി 2025 (20:28 IST)
ഇന്ന് ഡിജിറ്റല്‍ പേയ്മെന്റുകള്‍ പണമിടപാടുകള്‍ എളുപ്പമാക്കി. പക്ഷേ  അപ്പോഴും തെറ്റുകള്‍ സംഭവിക്കാം. ഒരു യുപിഐ ഐഡിയിലെ ചെറിയ അക്ഷരത്തെറ്റ് അല്ലെങ്കില്‍ തെറ്റായ കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് കാരണമായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. പണം ലഭിച്ച വ്യക്തിയുമായി ബന്ധപ്പെടുക എന്നതാണ് ഏറ്റവും വേഗത്തില്‍ ചെയ്യാനാകുന്ന കാര്യം. 
 
നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമാണെങ്കില്‍, അത് തിരികെ അയയ്ക്കാന്‍ ആവശ്യപ്പെടാം.  ഇനി അപരിചിതനാണെങ്കില്‍ മാന്യമായി നിങ്ങള്‍ക്കുണ്ടായ തെറ്റ് വിശദീകരിക്കാന്‍ ശ്രമിക്കുക. ചിലര്‍ക്ക് തുക ഉടന്‍ തിരികെ നല്‍കും. എന്നാല്‍ ചിലര്‍ അതിനു തയാറായെന്ന് വരില്ല. അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് 1800-419-0157 എന്ന നമ്പറില്‍ ഗൂഗിള്‍ പേയുടെ ഉപഭോക്തൃ സേവനത്തെ വിളിക്കാം. ശേഷം ഇനിപ്പറയുന്ന വിശദാംശങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് നല്‍കും. ഇടപാട് ഐഡി, കൈമാറ്റം ചെയ്ത തീയതിയും സമയവും, അയച്ച തുക സ്വീകര്‍ത്താവിന്റെ UPI ഐഡി എന്നിവ നല്‍കിയാല്‍ ഇടപാട് മാറ്റാന്‍ നിങ്ങളെ സഹായിക്കാന്‍ അവര്‍ക്ക് സാധിക്കും. അതുമല്ലെങ്കില്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്‍പിസിഐയില്‍ നേരിട്ട് പരാതി നല്‍കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍