'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി; തന്റെ പ്രസ്താവനയും വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 4 ഫെബ്രുവരി 2025 (11:45 IST)
'ഉന്നതകുല ജാതര്‍' പ്രസ്താവന പിന്‍വലിച്ച് സുരേഷ് ഗോപി. തന്റെ പ്രസ്താവനയും വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രികൂടിയായ സുരേഷ് ഗോപി പറഞ്ഞു. വേര്‍തിരിവ് അകറ്റണം എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താല്‍ പുരോഗതി ഉണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
 
ഡല്‍ഹി മയൂര്‍ വിഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞിരുന്നത്. ബ്രാഹ്മണനോ നായിഡുവോ ഗോത്രവര്‍ഗ്ഗത്തിന്റെ കാര്യങ്ങള്‍ നോക്കട്ടെയെന്നും അത് വലിയ വ്യത്യാസം ഉണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. നമ്മുടെ നാട്ടിലെ ഒരു ശാപമാണിത്, ട്രൈബല്‍ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ഒരാള്‍ ആകില്ലെന്നത്. എന്റെ സ്വപ്നമാണ് ഒരു ഉന്നതകുലജാതന്‍ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബല്‍ മന്ത്രിയാകുന്നത്. ഈ പരിവര്‍ത്തനം നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍