ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

അഭിറാം മനോഹർ

ഞായര്‍, 23 ഫെബ്രുവരി 2025 (16:23 IST)
ദില്ലി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേനയെ ദില്ലി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരെഞ്ഞെടുത്തു. ഇതാദ്യമായാണ് ദില്ലി സര്‍ക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെ ഒരു വനിത നയിക്കുന്നത്. ബിജെപിയുടെ രേഖാ ഗുപ്തയാണ് ദില്ലിയുടെ പുതിയ മുഖ്യമന്ത്രി.
 
ഇന്ന് നടന്ന എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാന്‍ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പ്രതികരിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍