പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

അഭിറാം മനോഹർ

ഞായര്‍, 16 ഫെബ്രുവരി 2025 (08:19 IST)
Newdelhi Stempede
മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉള്‍പ്പടെ 18 പേര്‍ മരിച്ചു. പരുക്കേറ്റ അന്‍പതിലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
 
14,15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്കുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ 14ല്‍ നിന്നായിരുന്നു പ്രയാഗ് രാജിലേക്കുള്ള ട്രെയിന്‍. 12,13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസുകള്‍ വൈകിയതോടെയാണ് വലിയ ജനക്കൂട്ടമുണ്ടായത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ദുരന്തമുണ്ടായത്. അതേസമയം ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍