തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ മുതല്‍ കാണാതായ വിദ്യാര്‍ഥിയെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രഹാമിനെയാണ് സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കാണുന്നത്.