കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

ശനി, 8 ഫെബ്രുവരി 2025 (17:37 IST)
കൊല്ലം : ജോലിക്കായി വീട്ടിൽ നിന്നു പുറപ്പെട്ടു കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൂണി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ പൊരീക്കൽ ഇടവട്ടം മഞ്ചേരി പുത്തൻ വീട്ടൽ മനീഷ് രാജ് (49) ആണ് തൃശൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
തിരുവനന്തപുരം സിറ്റി ഡി. എച് .ക്യൂവിലെ നീനിയർ സിവിൽ പോലീസ് ഓഫീസറായ മഹീഷ് രാജ് ഈ മാസം ഒന്നാം തീയതി തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്കു പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പോകുന്നവഴി ബൈക്ക് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വച്ചിട്ടാണ് പോയത്.
 
എന്നാൽ മനീഷ് രാജ് ജോലിക്ക് വന്നിട്ടില്ല എന്ന് തിരുവനന്തപുരത്തെ ഓഫീസിൽ നിന്നു വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാരും വിവരമറിഞ്ഞത്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.
 
നാലാം തീയതി രാത്രിയാണ് മഹീഷ് തൃശൂർ കെ.എസ്. ആർ.ടി.സി സ്റ്റാൻഡിനടുത്ത ലോഡ്ജിൽ മുറിയെടുത്തത്. ഇതിനിടെ മഹീഷ് രാജിനെ കാണാനില്ലെന്ന പരാതിയിൽ എഴുകോൺ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മഹീഷ് അവിവാഹിതനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍