റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

എ കെ ജെ അയ്യര്‍

വെള്ളി, 7 ഫെബ്രുവരി 2025 (20:36 IST)
പാലക്കാട്: റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി രൂപാ തട്ടിയെടുത്തതായി പരാതി. മധുര ആസ്ഥാനമാക്കി  തിരുനെൽവേലി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഗാർല്ല നിയോ മാക്സ് എന്ന കമ്പനിയുടെ പേരിൽ തട്ടിപ്പു നടന്നതായാണ് പരാതി. 
 
നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി വിലയുള്ള സ്ഥലമോ മൂന്നിരട്ടി തുകയോ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പാലക്കാട് ജില്ലയിൽ 300 പേരിൽ നിന്ന് 24 കോടി രൂപാ തട്ടിയതായാണ് പോലീസിനു ലഭിച്ച പരാതിയിൽ പറയുന്നത്. നിക്ഷേപകരിൽ നിന്ന് 10-12 ലക്ഷം വീതം പിരിച്ചെടുത്തു എന്നാണ് അറിയുന്നത്. 22 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
 
2015 മുതൽ 2023 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു പണം പിരിച്ചെടുത്തത്. പാലക്കാട്ട് ജില്ലയിൽ മാത്രം കമ്പനിയുടെ പേരിൽ 16 ഏജൻ്റുമാർ ഉണ്ടായിരുന്നു. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍