പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ഫെബ്രുവരി 2025 (13:56 IST)
പിതാവിനെ വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കേണ്ടത് ആണ്‍മക്കളുടെ ബാധ്യസ്ഥതയാണെന്ന് ഹൈക്കോടതി. ഇത് നിയമപരമായ ഉത്തരവാദിത്തമാണെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തുമെന്നും ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരിയില്‍ വൃദ്ധന് ആണ്‍മക്കള്‍ മാസംതോറും ഇരുപതിനായിരം രൂപ നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
 
പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാന്‍ ആകുമെന്ന മക്കളുടെ വാദം തിരൂര്‍ കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരായ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നു എന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍