മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 ഓഗസ്റ്റ് 2025 (13:21 IST)
പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസി അല്ലെന്നും വിശ്വാസി അല്ലാത്തവര്‍ എന്തിനു പരിപാടി നടത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മുഖ്യമന്ത്രി ശബരിമലയെ തകര്‍ക്കാന്‍ നോക്കിയ ആളാണ് ഞങ്ങളുടെ പാര്‍ട്ടിയില്‍ 99 ശതമാനവും ദൈവവിശ്വാസികളാണെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.
 
18 തവണ ശബരിമലയില്‍ പോയ ഞാന്‍ അഭിപ്രായം പറയുമ്പോള്‍ എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസി അല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. ഇത് ജനങ്ങള്‍ വിലയിരുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തില്ല. പകരം പ്രതിനിധികള്‍ എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ചെന്നൈയില്‍ നേരിട്ട് ചെന്ന് സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. 
 
എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികള്‍ ഉണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസ് അറിയിച്ചുവെന്നാണ് വിവരം. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബു സംഗമത്തില്‍ എത്തുമെന്നാണ് വിവരം. അതേസമയം സ്റ്റാലിന്‍ അയ്യപ്പ സംഗമത്തില്‍ എത്തുന്നതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയേയും അയ്യപ്പഭക്തരേയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി പരിപാടികള്‍ ചെയ്തവരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍