താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ഓഗസ്റ്റ് 2025 (15:46 IST)
താമരശേരിയില്‍ ഏഴ് വയസ്സുകാരനും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
വീടിന് സമീപത്തെ കുളത്തില്‍ ഇരുവരും കുളിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ കുട്ടിക്കാണ് രോഗം സ്വീകരിച്ചത്. മൈക്രോബയോളജി ലാബില്‍ നടത്തിയ ശ്രമപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍