നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ഫെബ്രുവരി 2025 (18:58 IST)
സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. രണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നൃത്തം ചെയ്യുന്നതിനിടെ സംഗീതം നിലച്ചതിന് തൊട്ടുപിന്നാലെ ആരംഭിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. താമരശ്ശേരി സ്വദേശി ഇഖ്ബാലിന്റെ മകനും എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. 
 
ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫെയര്‍വെല്‍ ഫംഗ്ഷനിടയല്‍ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി. വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹാളില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഫോണ്‍ തകരാറിലായി പാട്ട് നിലച്ചു, തുടര്‍ന്ന് താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കളിയാക്കി. 
 
നൃത്തം ചെയ്ത പെണ്‍കുട്ടി അവരോട് ദേഷ്യപ്പെട്ടു. സംഘര്‍ഷം ഉടലെടുത്തതോടെ അധ്യാപകര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാല്‍ കുട്ടികള്‍ ഈ പ്രശ്‌നം വഷളാക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍