sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

അഭിറാം മനോഹർ

വെള്ളി, 6 ജൂണ്‍ 2025 (18:14 IST)
Aryna sabalenka vs coco gauff
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇത്തവണ തീപാറുന്ന പോരാട്ടം. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം ബെലാറൂസിന്റെ അരിയാന സെബലേങ്കയും ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ കോക്കോഗഫുമാണ് കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇരുതാരങ്ങളും ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.
 
സെമിയില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ പോളണ്ടിന്റെ ഇഗ സ്യംതകിനെ വീഴ്ത്തിയാണ് കലാശപോരിലെത്തിയത്. 2020ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ സ്യംതക് 2022,23,24 വര്‍ഷങ്ങളിലും ഈ നേട്ടം ആവര്‍ത്തിച്ചു. അതേസമയം കരിയറിലെ കന്നി ഫ്രഞ്ച് ഓപ്പണും ഗ്രാന്‍സ്ലാം കിരീടവുമാണ് സബലേങ്ക ലക്ഷ്യമിടുന്നത്. അതേസമയം 2022ല്‍ നഷ്ടപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഗഫ്. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് ഗഫ് ലക്ഷ്യം വെയ്ക്കുന്നത്. 2023ല്‍ ഗഫ് യു എസ് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. താരത്തിന്റെ കരിയറിലെ മൂന്നാം ഗ്രാന്‍സ്ലാം ഫൈനല്‍ പ്രവേശനം കൂടിയാണിത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍