ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസന്‍ കീസിന്. വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ആര്യന സബലേങ്കയെ 3-6,6-2,5-7 എന്ന സ്‌കോറിനാണ് മാഡിസന്‍ കീസ് വീഴ്ത്തിയത്.
മത്സരത്തിന്റെ ആദ്യസെറ്റിന്റെ തുടക്കത്തില്‍ തന്നെ ആധിപത്യം പുലര്‍ത്താന്‍ യു എസ് താരത്തിനായിരുന്നു. 1-5ന് മുന്നിലെത്തിയ മാഡിസന്‍ കെയ്‌സ് സബലേങ്കയെ വിറപ്പിച്ച ശേഷം 3-6നാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റ് സ്വന്തമാക്കികൊണ്ട് സബലേങ്ക തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റില്‍ കീസിന്റെ നിശ്ചയ ദാര്‍ഡ്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ 5-7ന് താരം കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കി. 29കാരിയായ മാഡിസന്‍ കീസ് 2017ലെ യുഎസ് ഓപ്പണിന്റെ ഫൈനല്‍ കളിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ഇഗ സ്വതെകിനെയും ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തെയും വീഴ്ത്തിയാണ് മാഡിസന്റെ കന്നി കിരീടം.