ഓസ്ട്രേലിയൻ ഓപ്പണിൽ തോറ്റു, പിന്നാലെ തന്നെ വിവാഹമോചനം, ഓൺലി ഫാൻസിൽ ചേരുമെന്ന് ടെന്നീസ് താരം

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (20:42 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്ക് പിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് ടെന്നീസ് താരം. റഷ്യയില്‍ ജനിച്ച ഓസ്‌ട്രേലിയന്‍ വനിതാ ടെന്നീസ് താരമായ അരീന റോഡിയോനോവയാണ് ഭര്‍ത്താവും മുന്‍ ഫുട്‌ബോള്‍ താരവുമായ ടൈ വിക്കറിയുമായുള്ള 9 വര്‍ഷത്തെ വിവാഹബന്ധം വേര്‍പിരിയുന്നതായി ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. ഓണ്‍ലി ഫാന്‍സില്‍ ചേരുമെന്നും 35കാരിയായ താരം അറിയിച്ചു.
 
അരീനയും വിക്കറിയും ഒന്നിച്ചാണ് വിഡീയോയിലൂടെ വിവാഹമോചന തീരുമാനം അറിയിച്ചത്. ഗൈസ് ഞങ്ങള്‍ക്ക് പെട്ടെന്നുള്ള ഒരു തീരുമാനം അറിയിക്കാനുണ്ട്. ഞങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നു. ജീവിതം മുന്നോട്ട് പോകുകയാണ്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പക്ഷേ ചിലപ്പോള്‍ അത് മാത്രം മതിയാകില്ല. അരീന പറഞ്ഞു. നേരത്തെ ജനുവരി 12നാണ് ഓണ്‍ലി ഫാന്‍സില്‍ അക്കൗണ്ട് തുടങ്ങാന്‍ പോവുകയാണെന്ന് അരീന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arina Rodionova (@arinarodio)

 2015 ഡിസംബറിലായിരുന്നു അരീനയും വിക്കറിയും വിവാഹിതരായത്. 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാളിഫയിങ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ വ്ജയിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു വിവാഹം. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാളിഫയറില്‍ ജര്‍മന്‍ താരമായ ഇവ ലിസിനോട് തോറ്റാണ് അരീന പുറത്തായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍