ഒരു ജീൻസ് വരുത്തിയ വിനയേ...;ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ്: മാഗ്നസ് കാൾസണെ പുറത്താക്കി ചെസ്സ് ഫെഡറേഷൻ

നിഹാരിക കെ.എസ്

ഞായര്‍, 29 ഡിസം‌ബര്‍ 2024 (10:30 IST)
FIDE ഡ്രസ് കോഡ് ലംഘിച്ചതിന് മാഗ്നസ് കാൾസനെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കി. ഒന്നിലധികം തവണ ലോക ചാമ്പ്യനും നിലവിലെ ലോക റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യനുമായ മാഗ്നസ് കാൾസനെ, ഡ്രസ് കോഡ് ലംഘിച്ചതിന് FIDE ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടക്കുന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പ് 2024-ൽ നിന്ന് അയോഗ്യനാക്കി.
 
നിയമം തെറ്റിച്ച് ജീൻസ് ധരിച്ചതിനാണ് ഈ നടപടി. ജീൻസ് ധരിച്ച് ടൂർണമെൻ്റിൻ്റെ ഔപചാരിക വസ്ത്രധാരണരീതി കാൾസൺ ലംഘിച്ചുവെന്ന് FIDE ചൂണ്ടിക്കാണിക്കുന്നു. അത് “വ്യക്തമായി നിരോധിച്ചിരിക്കുന്നു”. FIDE പറഞ്ഞു. നോർവീജിയൻ ചാമ്പ്യനെതിരെ ആദ്യം $200 പിഴ ചുമത്തുകയും തുടർന്ന് ഉടൻ തന്നെ വസ്ത്രം മാറാൻ ആവശ്യപ്പെടും ചെയ്തു. എന്നാൽ അത് കാൾസൺ നിരസിച്ചു.
 
അടുത്ത ദിവസം മുതൽ വസ്ത്രധാരണം പിന്തുടരാമെന്ന് താരം പറഞ്ഞു. എന്നാൽ, ഇപ്പോൾ വസ്ത്രം മാറാൻ സാധിക്കില്ലെന്നായിരുന്നു കാൾസന്റെ നിലപാട്. “ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പുകൾക്കുള്ള FIDE നിയന്ത്രണങ്ങൾ, ഡ്രസ് കോഡ് ഉൾപ്പെടെ, എല്ലാ പങ്കാളികൾക്കും പ്രൊഫഷണലിസവും നീതിയും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍