ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറിയ ഇന്ത്യയുടെ ഡി ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയാണ് ഗുകേഷിന്റെ നേട്ടം.