ഹാട്രിക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടം ഒരൊറ്റ ജയം മാത്രം അകലെ, സബലേങ്ക ഫൈനലിൽ

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2025 (18:59 IST)
Aryana Sabalenka
ലോക ഒന്നാം നമ്പര്‍ താരം ബലാറൂസിന്റെ അരിന സബലേങ്ക ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ സ്പെയിനിന്റെ പൗല ബഡേസയെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യനായ സബലേങ്കയുടെ മുന്നേറ്റം. 6-4, 6-2 എന്ന സ്‌കോറിനാണ് സബലേങ്കയുടെ വിജയം.
 
2023,2024 വര്‍ഷങ്ങളില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ സബലേങ്ക തന്റെ നാലാം ഗ്രാന്‍സ്ലാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം യു എസ് ഓപ്പണ്‍ കിരീടവും നേടിയത് സബലേങ്കയായിരുന്നു. 1997,98,99 വര്‍ഷങ്ങളില്‍ ഹാട്രിക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ മാര്‍ട്ടിന ഹിംഗിസിന് ശേഷം ഈ നേട്ടം അവര്‍ത്തിക്കാന്‍ ഒരു വനിതാ താരത്തിനുമായിട്ടില്ല. ഈ റെക്കോര്‍ഡ് നേട്ടമാണ് ഒരു വിജയത്തിനപ്പുറം സബലേങ്കയെ കാത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍