ഷാരോണ്‍ ബ്ലാക്‌മെയില്‍ ചെയ്തു; ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (16:10 IST)
ഗ്രീഷ്മ ഷാരോണിനെ പ്രണയിച്ചത് ആത്മാര്‍ത്ഥമായിട്ടാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നല്ല ബന്ധം ഉണ്ടായിരുന്നപ്പോള്‍ കൈവശപ്പെടുത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും പിന്നാലെ ബന്ധം മോശമായപ്പോള്‍ ഗ്രീഷ്മ പിന്മാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ഷാരോണ്‍ പിന്നാലെ വന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദം ഉയര്‍ത്തി. 
 
അതേസമയം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ ഒരു കത്താണ് നല്‍കിയത്. തനിക്ക് 24വയസുമാത്രമാണ് പ്രായമെന്നും പഠിക്കണമെന്നും ബിരുദാനന്തര ബിരുദം ഡിസ്റ്റിങ്ഷനോടെ പാസായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. രക്ഷിതാക്കള്‍ക്ക് ഏക മകളാണെന്നും അതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കേസില്‍ തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍