ഗ്രീഷ്മയുടേത് ചെകുത്താന്റെ സ്വഭാവമാണെന്നും ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമേ ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പ്രോസിക്യൂഷന്‍. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെ കൊന്നുവെന്നും സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഗ്രീഷ്മയെ ബ്ലാക്ക് മെയില്‍ ചെയ്‌തെന്നാണ് പ്രതിഭാഗം വാദിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ നടത്തിയ അന്തിമവാദത്തിലാണ് ഇരുവിഭാഗങ്ങളില്‍ നിന്നായി ഇത്തരം വാദങ്ങള്‍ ഉണ്ടായത്.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. 11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ തന്നെ ഉണ്ടെന്നും ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തതെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.