സംഭവത്തെ കുറിച്ച് മത്സരശേഷം റാണ പ്രതികരിച്ചത് ഇങ്ങനെ, ' ആര് ശരി, ആര് തെറ്റ് എന്നതല്ല, അവന്‍ വന്നിരിക്കുന്നത് അവന്റെ ടീമിനെ ജയിപ്പിക്കാനും ഞാന്‍ വന്നിരിക്കുന്നത് എന്റെ ടീമിനെ ജയിപ്പിക്കാനുമാണ്. പക്ഷേ ക്രിക്കറ്റിനെ ബഹുമാനിക്കേണ്ടത് എന്റെയും അവന്റെയും ഉത്തരവാദിത്തമാണ്. അവനാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതേ കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആരെങ്കിലും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ വെറുതെയിരിക്കില്ല,' റാണ പറഞ്ഞു.