26-ാം മിനിറ്റില്‍ ഡി റൊസാരിയോയിലൂടെയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ലയണല്‍ മെസിയും ലൂയി സുവാരസും അടക്കമുള്ള മയാമി താരങ്ങള്‍ പ്രതിരോധത്തിലായി. പിന്നീട് രണ്ടാം പകുതിയിലാണ് മെസിയും സംഘവും അല്‍പ്പമെങ്കിലും കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തിയത്. എന്നാല്‍ അതും ഫലംകണ്ടില്ല.