Lionel Messi Inter Miami: മെസ്സിയും സുവാരസും സമ്പൂര്‍ണ്ണ പരാജയം, അവസാന ഏഴ് മത്സരങ്ങളില്‍ ഇന്റര്‍ മയാമി വിജയിച്ചത് ഒന്നില്‍ മാത്രം

അഭിറാം മനോഹർ

തിങ്കള്‍, 19 മെയ് 2025 (18:01 IST)
മേജര്‍ സോക്കര്‍ ലീഗില്‍ ഒര്‍ലാന്‍ഡോ സിറ്റിയോട് സ്വന്തം തട്ടകത്തില്‍ 3-0 ത്തിന്റെ നാണംകെട്ട തോല്‍വി വാങ്ങിയതോടെ പോയന്റ് പട്ടികയില്‍ 12മത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി. അവസാന 7 മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് മയാമിക്ക് സ്വന്തമാക്കാനായത്. ഇതോടെ ഇന്റര്‍ മയാമിയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച മട്ടിലാണ്.
 
ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ഉണ്ടായിരുന്നിട്ടും കാര്യമായ ഗോളുകള്‍ സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിക്ക് സാധിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലൊന്നും മൈതാനത്ത് വലിയ ഇമ്പാക്ട് സൃഷ്ടിക്കാന്‍ മെസ്സിക്ക് സാധിച്ചില്ല. അര്‍ജന്റീനയിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹതാരമായ ഹാവിയര്‍ മഷരാനോ കോച്ചായ ശേഷമാണ് ഇന്റര്‍ മയാമിയുടെ ഈ തകര്‍ച്ചത്. മെസ്സിയുടെ വരവിന് ശേഷം മയാമിയുടെ ഏറ്റവും വലിയ ഹോം ഗ്രൗണ്ട് തോല്‍വിയാണ് ഇന്നലെ ഇന്റര്‍ മയാമി ഏറ്റുവാങ്ങിയത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍