മെസ്സി- ബാഴ്സലോണ ആരാധകർക്ക് ഇനിയെന്ത് വേണം, ക്യാമ്പ് നൂവിൽ വെച്ച് ഫൈനലിസിമ?, യമാലും മെസ്സിയും നേർക്കുനേർ

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (11:13 IST)
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിൻ്റെ തീയ്യതിയും വേദിയും ഉടൻ പ്രഖ്യാപിക്കും. അർജൻ്റീന- സ്പെയ്ൻ ഫുട്ബോൾ ഫെഡറേഷനുകൾ തമ്മിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനം. പരാഗ്വെയിൽ നടന്ന യോഗ തീരുമാനങ്ങൾ വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തുവിടും. കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുന്ന കിരീടപോരാട്ടമാണ് ഫൈനലിസിമ. നിലവിൽ ബാഴ്സലോണയാണ് ഫൈനലിസിമയുടെ ചാമ്പ്യന്മാർ,
 
ബാഴ്സലോണയുടെ ഇതിഹാസ താരമായ ലയണൽ മെസ്സി കൂടി അണിനിരക്കുന്നതിനാൽ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിലാകും ഫൈനലിസിമ മത്സരമെന്നാണ് സൂചന. മെസ്സിയും ലാമിൻ യമാലും നേർക്കുനേർ വരുന്നു എന്നതാണ് പോരാട്ടത്തിൻ്റെ പ്രത്യേകത.അതേസമയം തങ്ങളുടെ ക്ലബ് ലെജൻഡിന് ആദരമൊരുക്കാനാകും ബാഴ്സലോണ ശ്രമിക്കുക. 2018ൽ ക്ലബ് വിട്ട ലയണൽ മെസ്സിക്ക് ഒരു യാത്രയയപ്പ് നൽകാൻ കൂടിയാണ് ഫൈനലിസിമ വേദിക്കായി ബാഴ്സലോണ ശ്രമിക്കുന്നത്. 2022ൽ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയമാണ് ഫൈനലിസിമയ്ക്ക് വേദിയായത്.  ഫിഫ ലോകകപ്പിന് മുൻപായി നടത്തേണ്ടതിനാൽ 2025ലാകും ഫൈനലിസിമ മത്സരം നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍