ഓള്‍സ്റ്റാര്‍ ഗെയിമില്‍ കളിക്കുമെന്ന് ടീം മാനേജ്മെന്റിനു ഉറപ്പ് നല്‍കിയിരുന്ന മെസിയും സുഹൃത്തും സഹതാരവുമായ ജോര്‍ഡി ആല്‍ബയും വ്യക്തമായ കാരണം അറിയിക്കാതെ മത്സരത്തില്‍ നിന്നു പിന്മാറിയെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ എംഎല്‍എസ് നടപടിയെടുത്തേക്കും. ഇരുവരെയും ഒരു മത്സരത്തില്‍ സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.
എംഎല്‍എസ് നിയമങ്ങള്‍ പ്രകാരം പരുക്ക് പോലെയുള്ള കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഒരു മത്സരത്തില്‍ സസ്പെന്‍ഷന്‍ ലഭിക്കും. മയാമി വിട്ട് യൂറോപ്പിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് എംഎല്‍എസ് മത്സരത്തില്‍ നിന്ന് മെസി അവസാന സമയം വിട്ടുനിന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
മെസിക്കും ജോര്‍ഡിക്കുമെതിരായ അച്ചടക്ക നടപടിയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബര്‍ നല്‍കിയ മറുപടി ഇങ്ങനെ, ' അടുത്ത ആഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് ഇന്ന് സംസാരിക്കാന്‍ താല്‍പര്യമില്ല.