പുലർച്ചെയുള്ള ട്രെയിൻ ബുക്ക് ചെയ്തു, തൊപ്പിയും മാസ്‌ക്കും; ലോകകപ്പ് താരം വീട്ടിലേക്ക് പോയത് ട്രെയിനിൽ, ആളറിഞ്ഞില്ല !
' ഫ്‌ളൈറ്റുകൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് അതിരാവിലെ അഹമ്മദബാദിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. റോഡ് മാർഗം പോകാമായിരുന്നു. പക്ഷേ ട്രെയിനിൽ ആണെങ്കിൽ കുറേകൂടി വേഗത്തിൽ എത്താൻ സാധിക്കും,' ദുബെ പറഞ്ഞു.
ട്രെയിൻ പുറപ്പെടാൻ ഏതാനും മിനിറ്റുകൾക്കു മുൻപാണ് ട്രെയിനിൽ കയറിയത്. അതുവരെ കാറിൽ കാത്തിരുന്നു. യാത്രയ്ക്കിടെ അപ്പർ ബെർത്തിലാണ് ദുബെ വിശ്രമിച്ചത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥൻ ഐഡി നോക്കി 'നിങ്ങൾ ശിവം ദുബെ ആണോ' എന്ന് ചോദിച്ചെങ്കിലും താരത്തിന്റെ ഭാര്യ ഇടപെടുകയായിരുന്നു. അതുകൊണ്ട് കൂടുതൽ ആളുകൾ ലോകകപ്പ് ജേതാവ് ട്രെയിനിൽ ഉള്ള കാര്യം അറിഞ്ഞില്ല.