ദ്രാവിഡ് പോയതാണെന്ന് ആര് പറഞ്ഞു, പുറത്താക്കിയതാണ്, സൂചന നൽകി എ ബി ഡിവില്ലിയേഴ്സ്

അഭിറാം മനോഹർ

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (16:55 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ടി20 ലോകകിരീടം നേടികൊടുത്ത പരിശീലകന്‍ എന്ന ഗ്ലാമറിലാണ് കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ രാജസ്ഥാന്റെ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റതെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കഴിഞ്ഞ സീസണില്‍ ടീം പുറത്തെടുത്തത്.സീസണില്‍ രാജസ്ഥാന്റെ ടീം തെരെഞ്ഞെടുപ്പിലടക്കം മുഖ്യമായ പങ്ക് വഹിച്ചെങ്കിലും കഴിഞ്ഞ ദിവസം ദ്രാവിഡ് ഫ്രാഞ്ചൈസിയില്‍ മുഖ്യപരിശീലകനായി തുടരില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ രാഹുല്‍ ദ്രാവിഡ് ടീം വിടുകയല്ല. രാജസ്ഥാന്‍ റോയല്‍സ് രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയതാകാനാണ് സാധ്യതയെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സ് വ്യക്തമാക്കുന്നത്.
 
 
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും വെറും 4 വിജയങ്ങളുമായി ഒമ്പതാം സ്ഥാനത്തായാണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്. ക്ലബ് തലത്തിലുള്ള ഫുട്‌ബോള്‍ ടീമുകളുടെ പോലെയുള്ള സമീപനമാണ് രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രീമിയര്‍ ലീഗില്‍ കാണുന്നത് പോലെ സമ്മര്‍ദ്ദം അതിജീവിക്കാനാകാത്ത പരിശീലകരും മാനേജര്‍മാരും പുറത്താകും. അതാണ് രാജസ്ഥാനിലും സംഭവിച്ചത്. അതേസംയം ടീം ബാലന്‍സ് കഴിഞ്ഞ സീസണില്‍ തെറ്റിച്ചതും പ്രധാനതാരങ്ങളില്‍ പലരെയും വിട്ടുനല്‍കിയതുമാണ് രാജസ്ഥാന്റെ പരാജയത്തിന് കാരണമായതെന്നും ഡിവില്ലിയേഴ്‌സ് സൂചിപ്പിച്ചു. ഒന്ന് രണ്ട് പേര്‍ക്കായി ടീമിന്റെ കോര്‍ നഷ്ടപ്പെടുത്തുകയാണ് രാജസ്ഥാന്‍ ചെയ്തതെന്നും ഡിവില്ലിയേഴ്‌സ് പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍