ദുബെയെ പറ്റില്ല, അശ്വിനൊപ്പം വിജയ് ശങ്കറെ നൽകാൻ, സഞ്ജുവിനെ സ്വന്തമാക്കാൻ ഓഫറുമായി ചെന്നൈ

അഭിറാം മനോഹർ

ബുധന്‍, 13 ഓഗസ്റ്റ് 2025 (19:49 IST)
മലയാളി താരമായ സഞ്ജു സാംസണ്‍ അടുത്ത സീസണിന് മുന്നോടിയായി രാജസ്ഥാനില്‍ തുടരാനില്ലെന്ന് വ്യക്തമാക്കിയതോടെ സഞ്ജുവിനായുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജുവിന് പകരം അശ്വിന്‍, വിജയ് ശങ്കര്‍ എന്നീ താരങ്ങളെ ട്രേഡ് ചെയ്യാനുള്ള സന്നദ്ധത ചെന്നൈ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 മഹേന്ദ്ര സിംഗ് ധോനി ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നതോടെ ധോനിയുടെ ശരിയായ പകരക്കാരനായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഇതോടെ അടുത്ത സീസണിന് മുന്നോടിയായി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമിക്കുന്നത്.ഗുജറാത്തിനായി ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വിജയ് ശങ്കറെ സ്വന്തമാക്കിയാല്‍ ടീം ബാലന്‍സ് നിലനിര്‍ത്താന്‍ രാജസ്ഥാന് സാധിക്കും. ഐപിഎല്ലില്‍ 130 സ്‌ട്രൈക്ക് റേയില്‍ 1233 റണ്‍സും 9 വിക്കറ്റുകളുമാണ് വിജയ് ശങ്കറുടെ പേരിലുള്ളത്. നിലവില്‍ ഓപ്പണിങ്ങില്‍ ജയ്‌സ്വാളിനൊപ്പം വൈഭവ് സൂര്യവന്‍ഷിയും തിളങ്ങിയതോടെയാണ് സഞ്ജുവിന് ടീമിനുള്ളിലെ സ്ഥാനത്തിന് വെല്ലുവിളി വന്നത്, ടോപ് ഓര്‍ഡറിലേക്ക് രാജസ്ഥാന്‍ ധ്രുവ് ജുറലിനെയും പരിഗണിക്കുന്ന സാഹചര്യത്തിലാണ് രാജസ്ഥാനില്‍ നിന്നും പുറത്തുപോകാനുള്ള താത്പര്യം സഞ്ജു അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍