കഴിഞ്ഞ സീസണില്‍ 42 മത്സരങ്ങളില്‍ 27 ഗോളുകളുമായി തിളങ്ങിയ ഇസാക് താന്‍ ന്യൂകാസില്‍ വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ താരവും ക്ലബും തമ്മില്‍ മാസങ്ങളോളം നീണ്ട തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനൊപ്പം ചേരാനുള്ള ഇസാകിന്റെ ആഗ്രഹത്തിന് ക്ലബ് അവസാനം സമ്മതം മൂളുകയായിരുന്നു. 2025-26 സീസണില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സ്, ഹ്യൂഗോ എകിറ്റികെ, മിലോസ് കെര്‍കെസ്, ജെറമി ഫ്രിംപോങ് തുടങ്ങി പ്രമുഖ താരങ്ങളെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നു.