Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ ഹ്യൂഗോ എക്റ്റിക്‌റ്റെ ഗോള്‍ നേടി. എന്നാല്‍ പതിനേഴാം മിനിറ്റില്‍ ജീന്‍ ഫിലിപ്പിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില പിടിച്ചു.ലെവര്‍കൂസനില്‍ നിന്നെത്തിയ ജെറമി ഫ്രിംപോങ്ങാണ് ലിവര്‍പൂളിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. സമനില വഴങ്ങി 4 മിനിറ്റിലായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം അവസാനഘട്ടത്തില്‍ നീങ്ങുന്നതിനിടെ ഇസ്‌മൈല സാറിലൂടെ പാലസ് സമനില പിടിക്കുകയായിരുന്നു.
എന്നാല്‍ ഷൂട്ടൗട്ടിലെ ആദ്യ കിക്ക് തന്നെ സൂപ്പര്‍ താരം മുഹമ്മദ് സലാ പാഴാക്കി.പാലസിനായി മറ്റേറ്റ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ലിവര്‍പൂളിനായി രണ്ടാമത്തെ കിക്കെടുത്ത അര്‍ജന്റീന താരം മക് അലിസ്റ്ററും കിക്ക് പാഴാക്കി. പാലസിന്റെ കിക്ക് ലിവര്‍പൂള്‍ ഗോളി അലിസന്‍ തടഞ്ഞു. മൂന്നാം ക്രിക്ക് ഗാക്‌പോ ലക്ഷ്യത്തിലെത്തിച്ചെങ്കിലും പാലസ് തിരിച്ചടിച്ചു.ലിവര്‍പൂളിന്റെ നാലാം കിക്ക് പാലസ് ഗോളി ഹെന്‍ഡേഴ്‌സണ്‍ തടഞ്ഞു. പാലസിന്റെ സോസയും കിക്ക് പാഴാക്കി. പിന്നാലെ കിക്കെടുത്ത ലിവര്‍പൂളിന്റെ സബോസ്ലായിക്കും പിഴച്ചു. ഇതോടെ ഡെവന്നിയുടെ ഗോളില്‍ ക്രിസ്റ്റല്‍ പാലസ് വിജയികളാവുകയായിരുന്നു. ക്രിസ്റ്റല്‍ പാലസിന്റെ ആദ്യ കമ്മ്യൂണിറ്റി ഷീല്‍ഡ് വിജയമാണിത്.