ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാറിനു തീപിടിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോട്ടയുടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് വാഹനത്തിനു തീപിടിച്ചത്. അഗ്നിരക്ഷാ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയപ്പോള്‍ ജോട്ടയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എഫ്.എ കപ്പ്, ലീഗ് കപ്പ് എന്നിവയും ലിവര്‍പൂളിനൊപ്പം താരം നേടി. 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ജോട്ടയുടെ മരണവാര്‍ത്ത പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും സ്ഥിരീകരിച്ചു.